നിങ്ങൾ ശ്രദ്ധിച്ചോ? ഡൽഹിയിൽ പാറ്റകൾ തെരുവിൽ നിറഞ്ഞ് നീറ്റ് പരീക്ഷയ്‌ക്കെതിരെ സമരം ചെയ്യുമ്പോൾ വകുപ്പ് മന്ത്രിയുടെ രാജി ചോദിക്കാനും വാങ്ങാനും കഴിയാതെ മോഡി പാതിരാത്രിയിൽ കുത്തിയിരുന്ന് ഫേസ് ബുക്ക് ലൈവ് നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ? നീറ്റ് പരീക്ഷയുടെ പേപ്പർ ചോർന്നതാണ് പ്രശ്നമെന്ന് കരുതിയോ നിങ്ങൾ? പേപ്പർ ലീക്കിനെ പറ്റി ചർച്ച ചെയ്യുമ്പോൾ രാജ്യദ്രോഹി പ്രയോഗവുമായി സങ്കി കുഞ്ഞുങ്ങൾ കലി തുള്ളി ചാടി മറിയുന്നതെന്തുകൊണ്ടാണെന്ന് അവർക്കുപോലുമറിയില്ല. എന്തേ മോദി പത്രസമ്മേളനം നടത്തി വിശദീകരിക്കാത്തത്? എന്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി വാങ്ങാത്തത്? എന്തുകൊണ്ട് പ്രധാൻ രാജി വയ്ക്കുന്നില്ല? ഉത്തരം ലളിതം.യാർത്ഥ രാജ്യദ്രോഹക്കുറ്റത്തിന് ധർമേന്ദ്ര പ്രധാൻ പിടിയിലാകും എന്നതാണ് വാസ്തവം.ഒപ്പം മോദിയും അമിത് ഷായും കുടുങ്ങും.ഇന്ത്യ കണ്ട അതിഭീകര തട്ടിപ്പുകളിലൊന്നാണ് നീറ്റ് പരീക്ഷയുടെ മറവിൽ നടക്കുന്നതെന്ന് പാവം കാവിക്കൊടി സങ്കിക്കു അറിയില്ലല്ലോ.
നീറ്റ് പരീക്ഷ നടത്തുന്ന താരാണെന്ന് ചോദിച്ചാൽ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) ആണെന്ന് വലിയ ഗമയോടെ വാദിക്കുന്നവരെ കാണാം. അതെന്തോ വലിയ ഔദ്യോഗിക സർക്കാർ സംവിധാനമാണെന്നാണ് കിണ്ടി തൂക്കി ശാഖാ പ്രമുഖൻമാരൊക്കെ പറയാൻ ശ്രമിക്കുന്നത്. പലപ്പോഴും പരീക്ഷാ നടത്തിപ്പ് കാര്യം പറയുമ്പോൾ ആ ഏജൻസിയെ കുറിച്ചോ അതിൻ്റെ നേതൃത്വത്തെ കുറിച്ചോ പറയാതിരിക്കാൻ ആണ് കിണ്ടി തൂക്കിശാഖക്കാർ ശ്രമിക്കാറുള്ളതും. എന്താണതിനു കാരണം. ഉത്തരം ലളിതം.നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി വെറും തട്ടിക്കൂട്ട് ഡൂക്കിലി സൊസൈറ്റി മാത്രമാണ്. അതായത് നമ്മുടെ നാട്ടിലെ ക്ലബ് ഒക്കെ റജിസ്റ്റർ ചെയ്യുന്നതു പോലെയൊക്കെ റജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി. എൻടിഎ ഒരു സർക്കാർ ഏജൻസിയാണെന്ന് പറയുമ്പോൾ ബിജെപിയുടെ ട്രൗസർ യൂണിവേഴ്സിറ്റിയിൽ പോയി എൻ്റയർ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി എടുത്തിട്ടുള്ളവൻ മിണ്ടുന്നില്ല. കിണ്ടി തൂക്കി ശാഖയിൽ പോയി പീഛേമൂട്ട് പറയുന്ന എഴുത്തും വായനയും ഹറാമായിട്ടുള്ള സങ്കി കുഞ്ഞ് അത് എന്തോ വലിയ സർക്കാർ സ്ഥാപനമാണെന്നാണ് വാദിക്കാറുള്ളത്. പക്ഷെ എൻ ടി എന്ന് പറയുന്ന ഏജൻസി 1860 ലെ സൊ സൈറ്റി ആക്ട് പ്രകാരം മാത്രം റജിസ്റ്റർ ചെയ്ത വെറുമൊരു സംഘം മാത്രമാണെന്നാണ് അവർ പോലും അവകാശപ്പെടുന്നത്. സ്വന്തം വെബ്സൈറ്റിൽ തന്നെ തങ്ങൾ വെറും കാരംസ് ക്ലബ്ബ് ടൈപ്പ് സൊസൈറ്റിയാണെന്ന് എഴുതി വച്ച് കേന്ദ്ര സർക്കാരിൻ്റെ ഏജൻസിയായി വിലസുന്ന ആദ്യ സ്ഥാപനവും ഈ എൻടിഎ ആണ്. അവരെ കുറിച്ച് അവർ തന്നെ പറയുന്നത് വായിക്കുക: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം/ഫെലോഷിപ്പ് എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ. ടി. എ) ഒരു പ്രധാന, സ്പെഷ്യലിസ്റ്റ്, സ്വയംഭരണാധികാരമുള്ള, സ്വയംപര്യാപ്തമായ പരിശോധനാ സംഘടനയായി സ്ഥാപിച്ചിട്ടുണ്ട്.
ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ, കാര്യക്ഷമത, സുതാര്യത, പിശക് രഹിത വിതരണം എന്നിവയുമായി പൊരുത്തപ്പെടുന്ന കാര്യത്തിൽ പ്രവേശനത്തിനുള്ള ഉദ്യോഗാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. ടെസ്റ്റ് തയ്യാറെടുപ്പ് മുതൽ ടെസ്റ്റ് ഡെലിവറി, ടെസ്റ്റ് മാർക്കിംഗ് വരെ എല്ലാ മേഖലകളിലും ഏറ്റവും മികച്ചത് ഉപയോഗിച്ച് അത്തരം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തങ്ങൾ വെറും ഒരു സ്വയംഭരണ, സ്വയംപര്യാപ്ത സംഘടന മാത്രമാണെന്നും അവരെ ഈ കണ്ട പരീക്ഷയും തട്ടിപ്പും നടത്താൻ ചുമതലപ്പെടുത്തിയതാണെന്നും സംഘടന തന്നെ സമ്മതിക്കുന്നു.
അപ്പോൾ 1860 മെയിൽ ബ്രിട്ടീഷുകാർ പാസാക്കിയ സൊസൈറ്റീസ് ആക്ട് പ്രകാരം ഈ തരം ഒരു ഉഡായിപ്പ് സംഘത്തെ സൃഷ്ടിച്ചതാരാണ്? മോദിയും ഷായും പ്രധാനും. ആ ഉഡായിപ്പ് സംഘത്തെ ഇന്ത്യയിലെ ഭാവി തലമുറയുടെ വിദ്യാധനം അളക്കാൻ ചുമതലപ്പെടുത്തിയത് ആരാണ്? മോദിയും ഷായും പ്രധാനും. അപ്പോൾ ചോദ്യപേപ്പർ ചോർത്തിയതിൻ്റെ ഉത്തരവാദികൾ ആരാണ്? മോദിയും ഷായും പ്രധാനും.
മുൻപ് സംസ്ഥാനങ്ങളിലും യൂണിവേഴ്സിറ്റികളിലും സ്വയം ഭരണ കോളജുകളിലും വെവ്വേറെ നടത്തിയിരുന്ന എൻട്രൻസ് പരീക്ഷകൾ 2013 ൽ ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആണ് ആദ്യം നീറ്റ് ആയി മാറിയത്. എന്നാൽ നീറ്റിനെതിരെ നിരവധി കേസുകൾ ഉണ്ടായതോടെ നീറ്റ് സംവിധാനം നിർത്തി വച്ചു. പിന്നീട് 2016ൽ നരേന്ദ്ര മോദി സർക്കാരാണ് ചോദ്യവും പറച്ചിലും ഇല്ലാതെ നീറ്റ് അടിച്ചേൽപ്പിച്ചത്. ചരിത്രം ചുരുക്കി പറയാം.
ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ് (AIPMT), വിവിധ സംസ്ഥാനതല പരീക്ഷകൾ എന്നിവയ്ക്ക് പകരമായി 2013-ൽ അവതരിപ്പിച്ച നീറ്റ് , ഇന്ത്യയിലെ ഏക ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായി മാറി. 2014-ൽ ആദ്യം റദ്ദാക്കപ്പെട്ടെങ്കിലും, 2016-ൽ ഇത് പുനഃസ്ഥാപിക്കുകയും, തുടർന്ന് 2019-ൽ AIIMS, JIPMER സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഏകീകരിക്കുന്നതിനായി ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEET) ചരിത്രത്തിലെ തട്ടിപ്പുകൾ തുടങ്ങുന്നതും അവിടെയാണ്. 2010 - വിദ്യാർത്ഥികൾക്ക് പല പരീക്ഷകൾ എഴുതേണ്ടി വരുന്നതിലെ ഭാരം കുറയ്ക്കുന്നതിനായി, ഏകീകൃതമായ ഒരു ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷ വേണമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) ആദ്യമായി നിർദ്ദേശിക്കുന്നു. 2013: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) ആദ്യമായി മെയ് 5-ന് NEET നടത്തുന്നു. എന്നാൽ, സ്വകാര്യ, സംസ്ഥാന സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ ഈ പരീക്ഷ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2013 ജൂലൈ 18-ന് സുപ്രീം കോടതി ഇത് റദ്ദാക്കുന്നു. 2014–2015: നിയമപരവും രാഷ്ട്രീയവുമായ തർക്കങ്ങൾ കോടതിയിൽ തുടരുന്നതിനിടയിൽ, പഴയ AIPMT രീതി താൽക്കാലികമായി വീണ്ടും നടപ്പിലാക്കുന്നു. 2016: സുപ്രീം കോടതി തന്റെ മുൻ തീരുമാനം തിരുത്തുകയും, ബിരുദതല മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഏകവും നിർബന്ധിതവുമായ പരീക്ഷയായി NEET-നെ നിശ്ചയിക്കുകയും ചെയ്യുന്നു. 2019: CBSE-യിൽ നിന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഏറ്റെടുക്കുന്നു. നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) നിയമപ്രകാരം, AIIMS, JIPMER എന്നിവയുൾപ്പെടെയുള്ള എല്ലാ മെഡിക്കൽ കോളേജുകളിലേക്കുമുള്ള ഏകീകൃത പ്രവേശന മാർഗ്ഗമായി നീറ്റ് മാറുന്നു. 2019 മുതൽ ഇതുവരെ 150 ൽ അധികം ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളാണ് നീറ്റ് നടത്തിപ്പുകാർ നേരിടുന്നത്.
പ്രതിവർഷം 1500 കോടിയിലധികം രൂപ വരുമാനം കിട്ടുന്ന വേറേ ഏത് സൊസൈറ്റിയുണ്ട് ഇന്ത്യയിൽ? ആ ഭാഗ്യവാൻമാരായ ക്ലബ്ബുകാരെ കണ്ടാൽ ഉമ്മ വച്ച് കൊടുക്കാൻ എത് ലളിത് മോദിക്കും തോന്നില്ലേ? ഈ വർഷം മാത്രം 23 ലക്ഷം പേരാണ് മെഡിക്കൽ എൻട്രൻസിന് വേണ്ടി തയാറെടുത്തത്. രാജ്യത്തെ 23 ലക്ഷം യുവാക്കളെ പറ്റിച്ച് പ്രവർത്തിക്കുന്നത് ഒരു വെറും 1860 ലെ സൊസൈറ്റി ആക്ട് പ്രകാരമുള്ള ക്ലബാണെന്ന് കരുതണമെങ്കിൽ ഇന്ത്യക്കാർ മൊത്തം മണ്ടൻമാരാണെന്ന് പറയേണ്ടി വരും.
അപ്പോൾ ഇത്രയും വലിയ തട്ടിപ്പുകൾ ആരാ നടത്തിയത്? സംശയമെന്ത്? നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ നടത്തിപ്പുകാർ. അവരെ സംരക്ഷിക്കുന്നതാരാ? സംശയമെന്ത് ഈ ഏജൻസിയെ ചുമതലപ്പെടുത്തിയ ധർമേന്ദ്ര പ്രധാൻ. ആ പ്രധാനെ പിടികൂടി നടപടി സ്വീകരിക്കാതെ ഉരുണ്ടു കളിച്ച് നുണ പറഞ്ഞ് രക്ഷിക്കാൻ ശ്രമിക്കുന്നതാരാണ്? സംശയമെന്ത് സാക്ഷാൽ നരേന്ദ്ര മോദി. എന്തുകൊണ്ടാകും മോദി ഇത്തരം നിലപാട് സ്വീകരിക്കുന്നത്? സംശയമെന്ത്? തട്ടിപ്പിൻ്റെ മുകളിലെ അറ്റത്തുള്ളത് സാക്ഷാൽ മോദിയാണ്. അപ്പോൾ രാജിവയ്ക്കേണ്ടതാരാണ്? സംശയമെന്ത് കേന്ദ്ര സർക്കാർ മൊത്തം രാജിവച്ച് വിചാരണ നേരിടണം.
വീസ തട്ടിപ്പും മൾട്ടി ലവൽ മാർക്കറ്റിങ് തട്ടിപ്പും തൊഴിൽ തട്ടിപ്പും പോലെ ഭീകരമായ മറ്റൊരു തട്ടിപ്പായി നീറ്റ് പരീക്ഷ തട്ടിപ്പും മാറിയെന്ന് സാരം. കേന്ദ്ര ഭരണകർത്താക്കൾ തന്നെ നേരിട്ട് നടത്തുന്ന ഈ തട്ടിപ്പിനെ തടയാൻ ഓൾ ഇന്ത്യാ പ്രീ മെഡിക്കൽ ടെസ്റ്റ് സമ്പ്രദായമാണ് ഇപ്പോൾ നല്ലത്. നല്ല കഴിവും വിവരവും പ്രാപ്തിയും ഉള്ള നല്ല ഭരണ കർത്താക്കൾ വരുന്ന കാലത്ത് സർക്കാർ നേരിട്ട് നീറ്റ് പോലുള്ള പരീക്ഷകൾ നടത്തുന്നതാണ് ഇന്ത്യക്കാർക്ക് നല്ലത്.ഇന്ത്യൻ യുവത്വത്തിന് നല്ലത്.
NTA is just a dookili society that cheats in NEET exam. Annual income is Rs. 1000 crores!























